ഒറ്റ ക്ലിക്ക് മതി 100 ഡോളർ നേടാൻ! വേർഡ്പ്രസിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യൂ സമ്മാനം നേടൂ….

0

നിങ്ങൾ എടുത്ത മനോഹരമായ ഫോട്ടോകൾ മൊബൈലിലും കാമറയിലും മാത്രം സൂക്ഷിച്ചാൽ മതിയോ? അത് പുറംലോകം കാണണ്ടെ? നിങ്ങളുടെ ഫോട്ടോഗ്രാഫി കഴിവുകൾ ലോകത്തെ അറിയിക്കുന്നതിനൊപ്പം സമ്മാനങ്ങളും നേടാം. മികച്ച ഫോട്ടോകൾക്കും ഏറ്റവും കൂടുതൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നവർക്കുമടക്കം മൊത്തം 1000 ഡോളറാണ് സമ്മാനത്തുക. മികച്ച ഫോട്ടോയ്ക്ക് 100 ഡോളർ ആണ് സമ്മാനം. ഫെബ്രുവരി 3 മുതൽ 9 വരെയാണ് ഫോട്ടോ അപ്‌ലോഡ് മൽസരം നടക്കുന്നത്. #WPKeralaPhotos എന്ന ഹാഷ് ടാഗിൽ വേർഡ്പ്രസ് ഫോട്ടോ ഡയറക്ടറിയിലാണ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്യേണ്ടത്. രജിസ്ട്രേഷൻ സൗജന്യമാണ്.രജിസ്റ്റർ ചെയ്യാൻ സന്ദര്‍ശിക്കുക! 👉👉https://events.wordpress.org/kerala/2024/photo-festival/tickets/

LEAVE A REPLY

Please enter your comment!
Please enter your name here