കൊല്ലത്ത് ട്യൂഷന് പോകുന്ന വഴി ആക്രമിച്ച് സ്വർണ കമ്മൽ കവർന്ന സംഭവം കെട്ടിച്ചമച്ചത്; 14കാരി കമ്മലുകൾ നൽകിയത് സുഹൃത്തിനെന്ന് പൊലീസ്

0

കൊല്ലം ഓയൂരിൽ ട്യൂഷന് പോകുന്ന വഴി ആക്രമിച്ച് സ്വർണ കമ്മൽ കവർന്നുവെന്ന സംഭവം കെട്ടിച്ചമച്ചതാണെന്ന് പൊലീസ് കണ്ടെത്തി. കുട്ടി കമ്മലുകൾ സുഹൃത്തിന് നൽകിയെന്നും ആക്രമിച്ചുവെന്നത് വ്യാജമാണെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

വൈരുധ്യങ്ങൾ കാരണം കുട്ടിയുടെ മൊഴി പൊലീസ് ആദ്യം വിശ്വാസത്തിൽ എടുത്തിരുന്നില്ലെങ്കിലും അന്വേഷണം ആരംഭിച്ചിരുന്നു. പുലർച്ചെ 6.30ന് കുട്ടി ട്യൂഷന് വരും വഴി രണ്ടുപേർ പിന്നിൽനിന്നും ആക്രമിച്ചു എന്നും കമ്മലുകൾ കവർന്നു എന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. വൈദ്യുത പോസ്റ്റില്‍ തല ഇടിപ്പിച്ചുവെന്നും കുട്ടി പറഞ്ഞിരുന്നു.

Leave a Reply