ബെംഗളൂരു: വധുവിനെ കിട്ടാത്തതിനെത്തുടർന്ന് യുവാവ് വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിജയനഗർ ജില്ലയിലെ കുഡ്ലിഗിയിൽ ബി. മധുസൂദൻ (26) ആണ് മരിച്ചത്. മധുസൂദൻ കഴിഞ്ഞ ദിവസങ്ങളിൽ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും മുടങ്ങിപോവുകയായിരുന്നു. പിതാവിന്റെ മോശം സ്വഭാവം കാരണമാണ് വിവാഹങ്ങൾ മുടങ്ങിയതെന്ന് ആരോപണമുണ്ട്.