എന്‍ഡിഎ കേരള പദയാത്രയ്ക്ക് ഇന്ന് തുടക്കം; ഒരു മാസത്തെ പര്യടനം കെ സുരേന്ദ്രന്‍ നയിക്കും

0

കാസര്‍കോട്: എന്‍ഡിഎ കേരള പദയാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് തുടങ്ങുന്ന പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കും.

കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ് ഉദ്ഘാടന പരിപാടി. ലോക്സഭാ മണ്ഡലങ്ങളിലൂടെ ഒരു മാസമാണ് പര്യടനം. കേന്ദ്ര നേട്ടങ്ങള്‍ ഊന്നിയുള്ള രാഷ്ട്രീയ പ്രചാരണമാണ് പദയാത്രയുടെ ലക്ഷ്യം.

ഇതിന്റെഭാഗമായി ഓരോ മണ്ഡലത്തിലും മത, സാമുദായിക സാംസ്‌കാരിക നേതാക്കളുമായി കെ സുരേന്ദ്രന്‍ കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് 12 നാണ് കാസര്‍കോട്ടെ കൂടിക്കാഴ്ച. വൈകീട്ട് ആറിന് മേല്‍പ്പറമ്പിലാണ് കേരള പദയാത്രയ്ക്ക് ജില്ലയില്‍ സമാപനം ആകും.

LEAVE A REPLY

Please enter your comment!
Please enter your name here