മുഈൻ അലി തങ്ങളെ വീൽചെയറിലാക്കുമെന്ന് ഭീഷണി; റാഫി പുതിയകടവിൽ അറസ്റ്റിൽ

0

മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ മുസ്ലീം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവ് അറസ്റ്റിൽ. രാത്രിയിൽ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിലിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

ഭീഷണിപെടുത്തൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് മലപ്പുറം പൊലീസ് വ്യക്തമാക്കി. മുഈൻ അലി തങ്ങളോട് ശത്രുത ഇല്ലെന്നും സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ പരാമർശങ്ങളാണ് കേസിന് ആധാരമായതെന്നുമാണ് റാഫി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

പാർട്ടി നേതാക്കളെ വെല്ലുവിളിച്ചു മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കിൽ വീൽചെയറിൽ പോകേണ്ടി വരുമെന്നാണു ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. റാഫി പുതിയകടവിലിന്റെ വധഭീഷണിയെക്കുറിച്ച് മുഈൻ അലി തങ്ങൾ തന്നെയാണ് തുറന്നുപറഞ്ഞത്. സംഭവത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here