മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 150 വര്‍ഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ. 49 കാരനായ പിതാവിനെ പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷിച്ചത്.
പോക്‌സോ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായിട്ടാണ് 150 വര്‍ഷം കഠിന തടവ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും. പിഴത്തുകയില്‍ നിന്നും രണ്ടുലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.
2022 ലാണ് കേസിന് ആസ്പദമായ കുറ്റകൃത്യം നടക്കുന്നത്. അമ്മയ്‌ക്കൊപ്പം കഴിയുകയായിരുന്ന പെണ്‍കുട്ടിയെ അവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി പ്രതി പീഡിപ്പിക്കുകയായിരുന്നു.