‘മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമൻ’;ഞാൻ വെറും സാരഥി മാത്രം; എൽ കെ അദ്വാനി

0

രാമക്ഷേത്ര പ്രതിഷ്ഠ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതിൽ പ്രതികരണവുമായി മുൻ ഉപപ്രധാനമന്ത്രിയും ബി ജെ പി നേതാവുമായ എൽ കെ അദ്വാനി. ക്ഷേത്ര പ്രതിഷ്ഠ നരേന്ദ്ര മോദി നടത്തുന്നതിനെ പൂർണമായും പിന്തുണക്കുന്നു. ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ ശ്രീരാമൻ തെരഞ്ഞെടുത്ത വ്യക്തിയാണ് മോദിയെന്നും അദ്വാനി കൂട്ടിച്ചേർത്തു. മോദി എല്ലാ ഇന്ത്യക്കാരുടെയും പ്രതിനിധി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയയാളാണ് മുൻ ബി ജെ പി അധ്യക്ഷൻ. രാമക്ഷേത്ര നിർമ്മാണത്തിനായി രഥയാത്രയടക്കം നടത്തിയ താൻ സാരഥി മാത്രമായിരുന്നുവെന്നും അദ്ദേഹം വിവരിച്ചു.തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായക സംഭവമാണ് രഥയാത്ര. തനിക്ക് ഇന്ത്യയെയും തന്നെയും കണ്ടെത്താനുള്ള അവസരമായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here