ജില്ലാ പ്രസിഡൻ്റ് പ്രസംഗിക്കുന്നതിന്റെയിടയിൽ മൈക്ക് തട്ടിത്തെറിപ്പിച്ചു; എറണാകുളത്ത് മുസ്‍ലിം ലീഗ് യോഗത്തിൽ സംഘർഷം, നാല് പേർക്ക് പരിക്ക്

0

കൊച്ചി: എറണാകുളത്ത് നടന്ന മുസ്‍ലിം ലീഗ് യോഗത്തില്‍ സംഘർഷം. ജില്ലാ പ്രസിഡൻ്റ് ഹംസ പറക്കാട്ടില്‍ പ്രസംഗിക്കുമ്പോള്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് മൈക്ക് തട്ടിത്തെറിപ്പിച്ചതാണ് സംഘർഷത്തിന് കാരണമായത്. വിഭാഗീയതയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് എതിൽപക്ഷം സ്റ്റേജ് കയ്യേറിയത്.
സംഘർഷത്തില്‍ നാല് പേർക്ക് പരിക്കേറ്റു.എറണാകുളത്ത് കബീർ – ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പ് തർക്കം രൂക്ഷമായതിന് പിറകേയാണ് സംഘർഷം.

LEAVE A REPLY

Please enter your comment!
Please enter your name here