‘ഞാന്‍ തമ്പുരാന്‍’ എന്നാണ് പലരുടേയും ചിന്ത; കൈമടക്ക് കൊടുത്തില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന് ജി സുധാകരന്‍

0

ആലപ്പുഴ: കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ‘ഞാന്‍ തമ്പുരാന്‍ ബാക്കിയുള്ളവര്‍ മലയപുലയര്‍’ എന്നാണ് പലരുടേയും ചിന്തയെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.

നമ്മള്‍ നമ്മളെത്തന്നെ അങ്ങ് പുകഴ്ത്തിക്കൊണ്ടിരിക്കുകയാണ്. അതു പഴയ തമ്പുരാക്കന്മാരുടെ മനോഭാവമാണ്. ഞങ്ങള് തമ്പുരാക്കന്മാരാണ്. മറ്റുള്ളവര്‍ മോശം. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ ചിലര്‍ക്ക് സൂക്കേട് കൂടുതലാണ്.

പെന്‍ഷന് അപേക്ഷിച്ചാലും പാസാക്കില്ല. അപേക്ഷ അവിടെക്കിടക്കും. അവര്‍ ഒന്നും കൊടുക്കില്ല. ഓണക്കാലത്ത് അവരുടെ വീടിന് മുമ്പില്‍ പോയി നാണം കെടുത്തി. നോട്ടീസ് ഒട്ടിച്ചപ്പോഴാണ് കൊടുത്തത്. ജി സുധാകരന്‍ വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here