ഇടുക്കിയിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം; രണ്ട് ദിവസത്തിലധികം പഴക്കമെന്ന് പൊലീസ്

0

ഇടുക്കി: കമ്പംമെട്ടിൽ കത്തിക്കരിഞ്ഞ രീതിയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കമ്പംമെട്ട് മന്തിപ്പാറയ്ക്ക് സമീപം തമിഴ്നാട് വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖം കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആളെ തിരിച്ചറിയുവാൻ സാധിച്ചിട്ടില്ല.

ഇന്ന് രാവിലെ 11 ഓടെയാണ് മന്തിപ്പാറയിൽ തമിഴ്നാട് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷൻറെ മൃതദേഹം കണ്ടെത്തിയത്. പുല്ല് ചെത്താൻ പോയ വീട്ടമ്മയാണ് ആദ്യം മൃതദേഹം കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here