മലപ്പുറത്തെ യുവതിയുടെ ആത്മഹത്യ; ഭര്‍തൃപിതാവ് അറസ്റ്റില്‍

0

മലപ്പുറം: പന്തല്ലൂരിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് തെഹദിലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് തെഹദിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തെഹദിലയുടെ കുടുംബം ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ പരാതി നല്‍കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കാരണമായത് ഭര്‍ത്താവ് നിസാറും കുടുംബമാണെന്നാണ് പരാതിയിലുള്ളത്. ഭര്‍ത്താവ് നിസാര്‍ വിദേശത്താണ്. വിദേശത്ത് പോയതും ഭര്‍തൃ വീട്ടില്‍ താമസിച്ചിരുന്ന തെഹദിലയെ അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇന്നലെ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ജനരോഷം ഉയര്‍ന്നതിന് പിന്നാലെയാണ് ഭര്‍തൃ പിതാവ് അബൂബക്കറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്നലെ അര്‍ഝ രാത്രിയോടു കൂടി അറസ്റ്റ് രേഖപ്പെടുത്തി. 2 വയസു മുതല്‍ 10 വയസു വരെ പ്രായമായ നാല് മക്കളുടെ മാതാവ് കൂടിയാണ് തെഹദില. പത്ത് വര്‍ഷം മുമ്പാണ് വിവാഹം കഴിച്ചത്. ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തുണ്ട്.

Leave a Reply