മലൈക്കോട്ടൈ വാലിബന്റെ സമയം അതല്ല; ഒരു പതിപ്പും സെന്‍സറിംഗ് പൂര്‍ത്തീകരിച്ചിട്ടില്ല; പ്രചരണം അവാസ്തവം

0

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനായി കാത്തിരിക്കുകയാണ് ആരാധകർ. മുംബൈയില്‍ സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 7 മിനിറ്റ് ആണെന്നും ചിത്രത്തിന് പല കട്ടുകള്‍ സംവിധായകന്‍ ഒരുക്കുന്നുണ്ടെന്നുമുള്ള പ്രചരണം അവാസ്തവമാണെന്ന് റിപ്പോർട്ട്.

 

മലൈക്കോട്ടൈ വാലിബന്‍റെ ഒറിജിനല്‍ മലയാളം പതിപ്പ് ഇനിയും സെന്‍സര്‍ ചെയ്തിട്ടില്ല. ചിത്രത്തിന്‍റെ ഒരു പതിപ്പും സെന്‍സറിംഗ് പൂര്‍ത്തീകരിച്ചിട്ടില്ലെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്”. ചിത്രത്തിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 37 മിനിറ്റ് ആയിരിക്കാമെന്നും ശ്രീധര്‍ പിള്ള പറയുന്നു. എക്സിലൂടെയാണ് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയുടെ പോസ്റ്റ്.

 

വന്‍ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ മോഹൻലാൽ കൂട്ടുകെട്ട് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകളിൽ ഒന്ന്. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here