മഹാരാജാസ് കോളജ് ഇന്ന് തുറക്കും; കാമ്പസിൽ പൊലീസ് തുടരും

0

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഇന്ന് തുറക്കും. വിദ്യാർഥി സംഘടനകളുമായി കോളജ് അധികൃതരും പൊലീസും നടത്തിയ ചർച്ചയിലാണ് തീരുമാനം. കോളജ് ഉടൻ തുറക്കണമെന്ന് പിടിഎ യോഗം തീരുമാനിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് നിയന്ത്രണങ്ങൾക്ക് വിധേയമായാണ് കോളജ് തുറക്കുന്നത്.

വൈകിട്ട് ആറ് മണിയ്ക്കു തന്നെ കോളജ് ഗേറ്റ് അടയ്ക്കും. അതിന് ശേഷം വിദ്യാർഥികൾ കോളജ് കാമ്പസിൽ തുടരാൻ സാധിക്കില്ല. കോളജിൽ പൊലീസ് തുടരും. വിദ്യാർഥികൾ നിർബന്ധമായും ഐഡി കാർഡ് ധരിച്ചിരിക്കണമെന്നും പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ ഷജില ബീവി വ്യക്തമാക്കി. സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാൻ മുൻ പ്രിൻസിപ്പൽ സർക്കാറിന് കത്ത് നൽകിയിരുന്നുവെന്നും സർക്കാർ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഡോ ഷജില ബീവി മാധ്യമങ്ങളോട് പറഞ്ഞു.

കെഎസ്‌യു, എസ്എഫ്‌ഐ, ഫ്രറ്റേണിറ്റി പ്രവർത്തർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്. സംഘർഷത്തിൽ എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുൽ നാസിറിന് കുത്തേറ്റിരുന്നു. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കാമ്പസിൽ നാടക പരിശീലനം നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ കെഎസ് യു പ്രവർത്തകൻ മുഹമ്മദ് ഇജിലാൽ, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ് ആനന്ദ് തുടങ്ങിയർ അറസ്റ്റിൽ ആയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here