കോഴിക്കോട് വിനോദസഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു; അമ്മയ്ക്കും നാലു വയസുകാരി മകൾക്കും പരിക്ക്

0

കോഴിക്കോട്: കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്ക്. ചക്കിട്ടപ്പാറ കക്കയം ഡാം സൈറ്റിലാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾക്കാണ് പരിക്കേറ്റത്.

എറണാകുളം ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (4) എന്നിവർക്കാണ് പരുക്കേറ്റത്. കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും അമ്മയുടെ നില ഗുരുതരമാണ്. നീതുവിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. തലയ്ക്കും പരുക്കുണ്ട്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ ശേഷം ഡാം പരിസരത്ത് എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാത്രി മുതൽ ഒരു കാട്ടുപോത്ത് പരിസരത്ത് ഉണ്ടായിരുന്നു. കുട്ടികളുടെ പാർക്കിന് സമീപം നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here