കെ.ഭാസ്‌കരൻ നിര്യാതനായി

0

വ്യവസായിയും പഴയകാല ബ്രിട്ടീഷ് കോൺട്രാക്ടറുമായിരുന്ന കെ.ഭാസ്‌കരൻ നിര്യാതനായി. തിരുവനന്തപുരത്തെ ജവഹർ നഗർ ശിവദി സഫയർ അപ്പാർട്ട്‌മെന്റിൽ ഫ്‌ളാറ്റ് 4ഡിയിൽ ഇന്നലെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിക്ക്. ( k bhaskaran passes away )

ഇന്റർനാഷ്ണൽ ലയൺസ് ക്ലബ് സജീവ അംഗം, ഫ്രീ മാസൺ, പോളോ അസോസിയേഷൻ അംഗ്, കലാകായിക പൊതുപ്രവർത്തകൻ എന്നീ നിലയിലും സജീവമായിരുന്നു. പ്രശസ്ത ആയുർവേദ ഡോക്ടർ തനിവിള കുഞ്ഞിരാമന്റെ മകനായ കെ.ഭാസ്‌കരന് പേരിട്ടത് ശ്രീനാരായണ ഗുരുവാണ്.

ഭാസ്‌കരന്റെ ജീവിതകഥ ആസ്പദമാക്കി ‘ഒരാൾ ഒരു യുഗം’ എന്ന പേരിൽ സുകു പാൽക്കുളങ്ങര പുസ്തകമെഴുതിയിട്ടുണ്ട്.

മക്കൾ : ഡോ. സജീവ് ഭാസ്‌കർ, രാജീവ് ഭാസ്‌കർ, മരുമക്കൾ ഡോ.സലീന, അനിജ. പേരക്കുട്ടികൾ : അർജുൻ, നിതിൻ, ഗൗരി

LEAVE A REPLY

Please enter your comment!
Please enter your name here