‘പിണറായിയുടെ ഗുഡ് ലിസ്റ്റിലുണ്ട്, മുഖ്യമന്ത്രി ആവണമെന്ന ആഗ്രഹം ഏഴയലത്ത് പോലുമില്ല’; കെ.കെ ശൈലജ

0

മുഖ്യമന്ത്രിയാകണമെന്ന് മോഹം തൻ്റെ മനസ്സിൻ്റെ നാലയലത്ത് പോലുമില്ലെന്ന് മുൻ മന്ത്രി കെ.കെ ശൈലജ. വനിത മുഖ്യമന്ത്രി വേണമെന്ന് വാദത്തിൽ കഴമ്പില്ല. രണ്ടാം പിണറായി സർക്കാരിൽ തന്നെ ആരും തടഞ്ഞിട്ടില്ല. താൻ പിണറായി വിജയൻ്റെ ഗുഡ് ലിസ്റ്റിൽ ഉൾപ്പെട്ടയാൾ ആണെന്നും കെ.കെ ശൈലജ അഭിമുഖത്തിൽ പറഞ്ഞു.

ഉത്തരവാദിത്വം നിറവേറ്റാൻ കഴിവ് ഉള്ളവരെയാണ് താക്കോൽ സ്ഥാനങ്ങളിൽ ഇരുത്തേണ്ടത്. മുഖ്യമന്ത്രി സ്ത്രീയോ പുരുഷനോ എന്നതിൽ കാര്യമില്ലെന്നും കെ.കെ ശൈലജ. മുഖ്യമന്ത്രിക്ക് തന്നോട് യാതൊരു എതിർപ്പുമില്ല. ബാക്കിയെല്ലാം കെട്ടുകഥയാണ്. രണ്ടാം പിണറായി സഭയിൽ തന്നെ ആരും തടഞ്ഞില്ല. താൻ മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആവണം എന്നത് പാർട്ടിയുടെ തീരുമാനമായിരുന്നുവെന്നും ശൈലജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here