പണം ഇരട്ടിപ്പിക്കാന്‍ നിക്ഷേപം; കൊല്ലം തുളസിയില്‍ നിന്ന് 22 ലക്ഷം തട്ടി; അച്ഛനും മകനും പിടിയില്‍

0

തിരുവനന്തപുരം: നടന്‍ കൊല്ലം തുളസിയില്‍ നിന്ന് 22 ലക്ഷം തട്ടിയെടുത്ത് മുങ്ങിയ അച്ഛനും മകനും അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷും മകന്‍ ദീപക്കുമാണ് രണ്ട് വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ നിന്നും പിടിയിലായത്. പണം ഇരട്ടിപ്പിച്ച് തരാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ കൊല്ലം തുളസിയില്‍ നിന്ന് പണം തട്ടിയത്. പ്രതികള്‍ ഡല്‍ഹിയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ കൊല്ലം സ്വദേശിയില്‍ നിന്ന് 22 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയന്നത്.

മൂന്ന് വര്‍ഷം മുന്‍പ് വട്ടിയൂര്‍കാവില്‍ ജി കാപിറ്റല്‍ എന്ന ഒരു ധനകാര്യ സ്ഥാപനം പ്രതികള്‍ നടത്തിയിരുന്നു. പണം നിക്ഷേപിച്ചാല്‍ ഇരട്ടിപ്പിച്ച് നല്‍കുമെന്നായിരുന്നു ഇവരുടെ പ്രധാനവാഗ്ദാനം. ഒരുലക്ഷം രൂപ ഒരുവര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ ഒരുവര്‍ഷം കഴിയുമ്പോള്‍ അത് ഇരട്ടിയായി നല്‍കും. ദിവസവും 300 രൂപ പ്രതിഫലവുമായി നല്‍കുമെന്നും ഇവര്‍ നിക്ഷേപകരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം തുളസി ധനകാര്യസ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകായായിരുന്നു. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് ശേഷം ധനകാര്യസ്ഥാപനം പൂട്ടി ഇവര്‍ സ്ഥലം വിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here