‘വീണയ്‌ക്കെതിരായ ആരോപണം കുറേ കണ്ടതല്ലേ; ലോക്‌സഭ തെരഞ്ഞെടുപ്പ് വരികയല്ലേ’; മന്ത്രി മുഹമ്മദ് റിയാസ്

0

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ കേന്ദ്ര അന്വേഷണത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. വീണയ്‌ക്കെതിരായ ആരോപണം കുറേ കണ്ടതല്ലെ എന്ന് മുഹമ്മദ് റിയാസ്. ലോക്‌സഭ തെരഞ്ഞെടുപ്പ് വരികയല്ലെയെന്നും ബാക്കി നേതൃത്വം പറയുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ഉയർന്ന ആരോപണമെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങൾ അല്ലേ എന്ന് അദ്ദേഹം ചോദിച്ചു.

കോർപറേറ്റ് കാര്യമന്ത്രാലയമാണ് വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. സിഎംആർഎലും എക്‌സാലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക. സിഎംആർഎലിനൊപ്പം കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം.

രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മൂന്നംഗ സംഘം നടത്തുന്ന അന്വേഷണത്തിൽ നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here