പൊലീസിന് നേരെ തോക്കെടുത്തു; കോടാലി ശ്രീധരനെ വളഞ്ഞിട്ട് പിടികൂടി

0

തൃശൂര്‍: വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുഴല്‍പ്പണ കവര്‍ച്ചാസംഘത്തലവന്‍ കോടാലി ശ്രീധരന്‍ അറസ്റ്റില്‍. കൊരട്ടിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. കാറില്‍ സഞ്ചരിക്കവെ ഇയാളെ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. രക്ഷപ്പെടാനായി തോക്കെടുത്തെങ്കിലും പൊലീസ് കീഴടക്കി. കര്‍ണാടക പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ശ്രീധരന്‍. ഹവാല പണവുമായി പോകുന്ന വാഹനങ്ങള്‍ തടഞ്ഞ് പണം തട്ടുകയായിരുന്നു പ്രധാന രീതി. ഗുണ്ടായിസവും കൂടി ആയതോടെ കുപ്രസിദ്ധി ഇന്ത്യ മുഴുവന്‍ ബാധിച്ചു. കേരളത്തില്‍ മാത്രം 33 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. കേരളത്തിലെ വിവിധ കോടതികളിൽ ശ്രീധരനെതിരെ വാറൻഡ് നിലനിന്നിരുന്നു. കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ശ്രീധരനെ പിടികൂടാൻ കർണാടക, കേരള പൊലീസ് വല വിരിച്ചിരുന്നു. ഡി ഐ ജി അജിതാ ബീഗത്തിന്റെ നേത്രത്വത്തിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു. സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതിയെ പിടികൂടാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here