തൊടുപുഴയിലെ കുട്ടിക്കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് പശുക്കളെ കൈമാറി. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള എച്ച്എഫ് വിഭാഗത്തില്‍പ്പെട്ട അഞ്ച് പശുക്കളെയാണ് നല്‍കിയത്. മന്ത്രി ജെ ചിഞ്ചുറാണി നേരിട്ടെത്തിയാണ് പശുക്കളെ കൈമാറിയത്. പശുക്കള്‍ക്കൊപ്പം മില്‍മയില്‍ നിന്ന് 45,000 രൂപയും കുട്ടികള്‍ക്ക് കൈമാറി.
തൊടുപുഴ വെള്ളിയാമറ്റത്താണ് കുട്ടിക്കര്‍ഷകരായ ജോര്‍ജു കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കള്‍ കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്ന് ചത്തത്. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്.
പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവം വാര്‍ത്തയായതോടെ കര്‍ഷകര്‍ക്ക് സഹായവുമായി നടന്മാരായ ജയറാമും പൃഥ്വിരാജും മമ്മൂട്ടിയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. സംഭവ സമയത്ത് തന്നെ കര്‍ഷകരുടെ ഫാമില്‍ ജെ ചിഞ്ചുറാണിയും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തുകയും സഹായം ഉറപ്പ് നല്‍കുകയും ചെയ്തു. ജയറാം അഞ്ച് ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയുമായിരുന്നു കുട്ടിക്കര്‍ഷകര്‍ക്ക് കൈമാറിയത്.