ആഗോള പ്രവാസി സംഗമം; മൈഗ്രേഷൻ കോൺക്ലേവിനു ഇന്ന് തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0

പത്തനംതിട്ട: ആഗോള പ്രവാസി മലയാളി സംഗമം മൈഗ്രേഷൻ കോൺക്ലേവിനു ഇന്ന് തിരുവല്ലയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർ, എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ അടക്കമുള്ളവർ നാല് ദിവസത്തെ കോൺക്ലേവിൽ പങ്കെടുക്കും.

മുൻ ധന മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ എകെജി പഠന ഗവേഷണ കേന്ദ്രമാണ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്. ചർച്ചകൾ, സെമിനാറുകൾ എന്നിവയ്ക്ക് പുറമെ വിദേശ റിക്രൂട്ട്മെന്റിനുള്ള സാധ്യതകളും കോൺക്ലേവ് ലക്ഷ്യമിടുന്നു. ഒരു ലക്ഷത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply