ഫ്രീക്കന്മാരെ അവഗണിക്കില്ല; അവരുടെ കഴിവുകൾ കാണിക്കാൻ പ്രത്യേകം സ്ഥലം കണ്ടെത്തണം; കെ ബി ഗണേഷ്‌കുമാർ

0

ഫ്രീക്കന്മാരെ അവഗണിക്കില്ല അവരുടെ കഴിവുകൾ കാണിക്കാൻ പ്രത്യേകം സ്ഥലം കണ്ടെത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സ്ഥലം കണ്ടെത്തിയാൽ നിയമപരമായ രീതിയിൽ അനുമതി നൽകാമെന്ന് മന്ത്രി അറിയിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി വിവരം അറിയിച്ചത്.

അവർ ചെയ്യുന്ന അഭ്യാസങ്ങളൊക്കെ കഴിവ് തന്നെയായിരിക്കാം പക്ഷെ അത് റോഡിൽ വേണ്ട. സ്ഥലം കണ്ടുപിടിച്ച് അറിയിച്ചാൽ തക്കതായ ഇൻഷുറൻസും കാര്യങ്ങളും ഉണ്ടെങ്കിൽ അനുവദിക്കും. എന്നാൽ റോഡിൽ അഭ്യാസം പാടില്ല. ഓരോ ജീവനും പ്രാധാന്യം നൽകുകയാണ് സർക്കാർ ലക്ഷ്യം. ലോറികളിലെ നമ്പർ പ്ലേറ്റ് വിസിബിൾ ആയിരിക്കണം.

Leave a Reply