ഒന്നിന് പിറകെ ഒന്നായി നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറില്‍ തീപടര്‍ന്നു; തമിഴ്‌നാട്ടില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

0

ചെന്നൈ: തമിഴ്‌നാട്ടില്‍ നാലു വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ നാലുപേര്‍ മരിച്ചു. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നിന് പിറകെ ഒന്നായി നാലുവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ധര്‍മ്മപുരിയിലാണ് സംഭവം. അതിവേഗത്തില്‍ വന്ന ട്രക്കാണ് അപകടത്തിന് കാരണം. നിയന്ത്രണം വിട്ട് ട്രക്ക് മറ്റൊരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട രണ്ടാമത്തെ ട്രക്ക് മുന്നില്‍ പോകുകയായിരുന്ന ലോറിയില്‍ ഇടിച്ചു. നിയന്ത്രണം വിട്ട ലോറി പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിച്ചു. ഇരു വാഹനങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിയ മറ്റൊരു കാറിന് തീപിടിച്ചതോടെയാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചത്.

സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here