തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് നാല് പേർ മരിച്ചു

0

തീ കായുന്നതിനിടെ കൽക്കരി പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വടക്കൻ ഡൽഹിയിലെ അലിപൂരിലെ ഖേദ മേഖലയിലാണ് സംഭവം. മരിച്ചവരിൽ ഏഴും എട്ടും വയസുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു. തണുപ്പകറ്റാൻ കൽക്കരി കത്തിക്കുകയും, മുറിയിൽ പുക നിറഞ്ഞതോടെ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് നിഗമനം. നാലുപേരുടെയും മൃതദേഹങ്ങൾ ഒരേ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here