കൊവിഡിന് ശേഷം ആദ്യം; ഡിസംബറിൽ തിരു. വിമാനത്താവളം വഴി യാത്ര ചെയ്തത് 4 ലക്ഷത്തിലധികം ആളുകൾ

0

കഴിഞ്ഞ ഡിസംബർ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് 4 ലക്ഷത്തിലേറേപ്പേർ. കൊവിഡിന് ശേഷം ഇതാദ്യമായാണ് ഒരു മാസം യാത്ര ചെയ്യുന്നവരുടെ എണ്ണം 4 ലക്ഷം കവിയുന്നത്. ആകെ 4.14 ലക്ഷം പേരാണ് ഡിസംബറിൽ യാത്ര ചെയ്തത്.


ഇതിൽ 2.41 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരാണ്. 1.72 ലക്ഷം പേർ വിദേശ യാത്രക്കാരും. 2022 ഡിസംബറിൽ യാത്രക്കാരുടെ എണ്ണം 3.28 ലക്ഷം ആയിരുന്നു-26% വർധന. 2023 ജനുവരി മുതൽ ഡിസംബർ വരെ ആകെ 41.48 ലക്ഷം യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തു.

ഇതിൽ 22 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 19 ലക്ഷം പേർ വിദേശ യാത്രക്കാരും ആയിരുന്നു. 2022ൽ ആകെ യാത്രക്കാർ 33 ലക്ഷം ആയിരുന്നു-25% വർധന. വിമാന സർവീസുകളുടെയും യാത്രക്കാരുടെയും എണ്ണം വർധിക്കുന്നത് കണക്കിലെടുത്ത് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങളും എയർപോർട്ടിൽ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here