മലപ്പുറം ചങ്ങരംകുളത്ത് അനുമതിയില്ലാതെ വെടിക്കെട്ട്; നാല് പേർക്കെതിരെ കേസ്

0

മലപ്പുറം ചങ്ങരംകുളത്ത് അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. മൂക്ക്തല കണ്ണെങ്കാവ് പൂരത്തോട് അനുബന്ധിച്ചാണ് കരിമരുന്ന് പ്രയോഗം നടന്നത്. നാല് പേർക്കെതിരെയാണ് കേസ്. ഇന്നലെയായിരുന്നു മൂക്ക്തല കണ്ണേങ്കാവ് പൂരം.പൂരത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അധികൃതർ അനുമതി നൽകിയിരുന്നില്ല. വടക്കുമുറി ദേശം, കാഞ്ഞിയൂർ ദേശം, പിടവാന്നൂർ ദേശം എന്നീ മൂന്നു ടീമുകളാണ് വെടിക്കെട്ട് നടത്തിയത്. മൂന്ന് ടീമിൽ നിന്നും ഓരോരുത്തർക്കെതിരെയും അമ്പലക്കമ്മിറ്റിയിൽ ഉൾപ്പെട്ട ഒരാൾക്കെതിരെയുമാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.അതിനിടെ ക്ഷേത്ര ഉത്സവത്തിനിടെ ഇന്നലെ ആനയിടഞ്ഞു. ഉത്സവത്തിന്റെ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ വൈകിട്ട് അഞ്ചുമണിയോടെയാണ് ആന ഇടഞ്ഞത്. ആനയുടെ സമീപത്ത് ഉണ്ടായിരുന്ന കുറച്ചുപേര്‍ക്ക് പരിക്കേറ്റു. ആന ഇടയുന്നത് കണ്ട് ഭയന്നോടിയവര്‍ക്ക് വീണുംമറ്റുമാണ് പരിക്ക് പറ്റിയത്. ആനയെ വേഗത്തില്‍ തളയ്ക്കാന്‍ പാപ്പാന്മാര്‍ക്കായി എന്നത് വലിയ അപകടം ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here