തെളിവുകള്‍ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു; വണ്ടിപ്പെരിയാര്‍ കേസില്‍ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

0

കൊച്ചി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രതി അര്‍ജുനെ വെറുതെ വിട്ട കട്ടപ്പന വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.

വസ്തുതകളും തെളിവുകളും വിലയിരുത്തുന്നതിലും ശാസ്ത്രീയ തെളിവുകള്‍ വിശകലനം ചെയ്യുന്നതിലും വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്ന് അപ്പീലില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ പിബി സുരേഷ്‌കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കേസില്‍ പ്രതി അര്‍ജുന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടത്.

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ കഴുത്തിൽ ഷാൾ കുരുക്കി കൊല ചെയ്തത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here