ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ബംഗാളിൽ 2 പേർ അറസ്റ്റിൽ

0

പശ്ചിമ ബംഗാളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തെ ജനകൂട്ടം ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. സംഘർഷത്തിന് നേതൃത്വം നൽകിയവരാണ് പിടിയിലായത്. നോർത്ത് 24 പർഗാനാസ് ജില്ലയിൽ ജനുവരി 5 നാണ് ഇഡി സംഘം ആക്രമിക്കപ്പെട്ടത്.

അക്രമം ഉണ്ടായി ഒരാഴ്ചയ്ക്ക് പിന്നിടുമ്പോഴാണ് കേസിൽ അറസ്റ്റുണ്ടാകുന്നത്. മെഹബൂബ് മൊല്ല, സുകമൽ സർദാർ എന്നിവരാണ് പിടിയിലായവർ. ഒളുവിലയിരുന്ന ഇവരെ ഇന്ന് പുലർച്ചെയാണ് നജാത്ത് പൊലീസ് പിടികൂടുന്നത്. ആക്രമണ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.

അതേസമയം ടിഎംസി നേതാവ് ഷാജഹാൻ ഷെയ്ഖ് ഇപ്പോഴും ഒളിവിലാണ്. ഷാജഹാൻ ഷെയ്ഖിനായി ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. റേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട്, ഷെയ്ഖിന്റെ വീട്ടിൽ പരിശോധന നടത്താൻ ഇഡി കഴിഞ്ഞ വെള്ളിയാഴ്ച സന്ദേശ്ഖാലിയിൽ എത്തിയിരുന്നു. ഇതിനിടെയാണ് ഒരു കൂട്ടം ആളുകൾ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ നജാത്ത്പോപൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here