ശ്ലോകം ചൊല്ലുന്നതിൽ തർക്കം; കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാഗങ്ങൾ തമ്മിൽ കയ്യാങ്കളി

0

തമിഴ്നാട് കാഞ്ചീപുരത്ത് ബ്രാഹ്മണ വിഭാഗങ്ങൾ തമ്മിൽ കയ്യാങ്കളി. ശ്ലോകം ചൊല്ലുന്നതിൽ തർക്കമാണ് കയ്യാങ്കാളിയിൽ അവസാനിച്ചത്. സംസ്കൃതം പിന്തുടരുന്ന ഉത്തരേന്ത്യൻ വിഭാഗവും തമിഴ് പിന്തുടരുന്ന വിഭാഗവും തമ്മിലായിരുന്നു കയ്യാങ്കളി. കാഞ്ചീപുരം വരദരാജ പെരുമാൾ ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഘർഷം.

പ്രത്യേക പൂജകൾ നടക്കുന്ന സമയങ്ങളിൽ സ്ഥിരമായി തർക്കം ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോൾ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഏത് ഭാഷയിലാണ് ആദ്യം ശ്ലോകം ചൊല്ലേണ്ടതെന്ന തർക്കമാണ് കയ്യാങ്കളിയ്ക്കിടയാക്കിയത്. അവിടെയുണ്ടായിരുന്ന ആളുകൾ ഇരുവിഭാഗത്തെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

Leave a Reply