പൊലീസിൽ അഴിച്ചുപണി; ഹര്‍ഷിത അട്ടല്ലൂരി പൊലീസ് ആസ്ഥാനം ഐജി, എസ് ശ്യാംസുന്ദർ പുതിയ കൊച്ചി കമ്മിഷണര്‍

0

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസില്‍ അഴിച്ചുപണി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സ്ഥാനത്തു നിന്നും എ അക്ബറിനെ മാറ്റി. എസ് ശ്യാംസുന്ദര്‍ ആണ് പുതിയ കമ്മിഷണര്‍.

ക്രൈംബ്രാഞ്ച് എറണാകുളം റേയ്ഞ്ച് ഐജിയായാണ് എ അക്ബറിനെ പുനര്‍നിയമനം നല്‍കിയത്. വിജിലന്‍സ് ഐജി ആയിരുന്ന ഹര്‍ഷിത അട്ടല്ലൂരിയെ പൊലീസ് ആസ്ഥാനം ഐജിയായും നിയമിച്ചു. പൊലീസ് ആസ്ഥാനത്ത് എഐജി ആയിരുന്ന ടി നാരായണന്‍ വയനാട് ജില്ലാ പൊലീസ് മേധാവിയുമാകും. അഞ്ച് അഡീഷനൽ എസ്പിമാർക്കും 114 ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here