ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിക്ക് ദേവസ്വം സമ്മാനിക്കുന്നത് തേക്കിൽ തീർത്ത ഗുരുവായൂരപ്പന്‍റെ ശിൽപം

0

തൃശൂര്‍: ഗുരുവായൂരിൽ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദേവസ്വം സമ്മാനിക്കുന്നത് തേക്കിൽ തീർത്ത ഗുരുവായൂരപ്പന്‍റെ ശില്‍പവും ചുമര്‍ചിത്രവും. ചെയര്‍മാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്ററും ചേര്‍ന്നാണ് ഗുരുവായൂരപ്പന്‍റെ ദാരുശില്‍പവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമര്‍ചിത്രവും ഉപഹാരമായി പ്രധാനമന്ത്രിക്ക് നല്‍കുക.

19 ഇഞ്ച് ഉയരമുള്ള തേക്കിൻതടിയിൽ തീര്‍ത്ത ഗുരുവായൂരപ്പന്‍റെ ദാരുശില്‍പം പ്രശസ്ത ശില്‍പി എളവള്ളി നന്ദൻ ആണ് രൂപകൽപന ചെയ്തത്. നാലര ദിവസം കൊണ്ടാണ് ശില്പം പൂര്‍ത്തിയായത്. മുൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു എന്നിവര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ദേവസ്വം സമ്മാനിച്ച ശില്‍പം നിര്‍മ്മിച്ചതും നന്ദനായിരുന്നു.

Leave a Reply