ഭോപ്പാൽ: നവജാതശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ബജ്ജര്‍വാദ് സ്വദേശി അനില്‍ ഉയ്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദമ്പതിമാര്‍ക്ക് മൂന്നാമതും ആണ്‍കുഞ്ഞ് പിറന്നതാണ് 12 ദിവസം പ്രായമുള്ള കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.രണ്ട് ആണ്‍മക്കളുടെ പിതാവായ അനില്‍ ഒരു പെണ്‍കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചെന്നും എന്നാൽ ഭാര്യയുടെ മൂന്നാം പ്രസവത്തിലും ആൺക്കുട്ടി ജനിച്ചതോടെ അനിൽ നിരാശയിലായിരുന്നു. ഈ നിരാശയിലായിരുന്നു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് വിശദീകരിച്ചു.