‘കൈവെട്ട് ഭാഷാപ്രയോഗം പ്രതിരോധത്തിന്റെ ഭാഗം’; സത്താർ പന്തല്ലൂരിനെ പിന്തുണച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം

0

കോഴിക്കോട്: എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പരാമർശത്തില്‍ പിന്തുണയുമായി സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഈ പ്രസ്‌താവനയെ തീവ്രവാദമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. കൈവെട്ടുമെന്ന പ്രയോഗം പ്രതിരോധത്തിന്റെ ഭാഗമായി മാത്രം കണ്ടാൽ മതി. പ്രഭാഷകർ ഇത്തരം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രയോഗത്തിന്റെ പേരിൽ സത്താർ പന്തല്ലൂരിനെ സമസ്‌ത തള്ളിപ്പറയില്ല.സത്താർ പന്തല്ലൂർ എൻഡിഎഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളെ ശക്തമായി എതിർക്കുന്ന വ്യക്തിയാണെന്നും ഉമർ ഫൈസി മുക്കം തന്റെ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. സത്താർ പന്തല്ലൂർ സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുന്നയാളാണ്. കൈവെട്ടുമെന്ന പരാമർശം പ്രതിരോധത്തിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here