ഗവർണറുടെ ഇടുക്കി സന്ദർശനത്തിൽ സിപിഎം പ്രതിഷേധം; ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം അസഭ്യ മുദ്രാവാക്യത്തോടെ

0

ഇടുക്കി: ഗവർണറുടെ ഇടുക്കി സന്ദർശനത്തിൽ സിപിഎം പ്രതിഷേധം. തൊടുപുഴയിൽ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടക്കുന്നു. ഗവർണർക്കെതിരെ അസഭ്യ മുദ്രാവാക്യത്തോടെ ആണ് പ്രകടനം. അതേസമയം ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. വെങ്ങാലൂർ ജങ്ഷനിൽ റോ‍ഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ എസ്എഫ്ഐ ഉയർത്തിയത്. ‘സംഘിഖാൻ നിങ്ങളെ ഇവിടെ സ്വാ​ഗതം ചെയ്യുന്നില്ല’- എന്നാണ് ഇം​ഗ്ലീഷിലുള്ള ബാനറിലെ വാചകം.

ഭൂ പതിവ് നിയമ ഭേ​ദ​ഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ‍ഡിഎഫ് ഇന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഹർത്താലിനിടെ ​ഗവർണർ ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്. പിന്നാലെയാണ് എസ്എഫ്ഐയുടെ ബാനർ പ്രത്യക്ഷപ്പെട്ടത്.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എൽഡിഎഫ് ഹർത്താൽ. പരിപാടിയിൽ നിന്നു പിന്നോട്ടില്ലെന്നു വ്യാപാരി വ്യവസയി ഏകോപന സമിതി ഉറച്ച നിലപാടിലാണ്. പരിപാടിയിൽ പങ്കെടുക്കുമെന്നു ​ഗവർണറും പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here