കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു; പദ്മജയും സുധീരനും ചെറിയാന്‍ ഫിലിപ്പും സമിതിയില്‍

0

ന്യൂഡല്‍ഹി; സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു. അംഗങ്ങളുടെ എണ്ണം 23 ല്‍ നിന്നും 36 ആയി ഉയര്‍ത്തി. വനിതകളുടെ പ്രാതിനിധ്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരിനെയും കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ഷാനിമോള്‍ ഉസ്മാന്‍, പദ്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ്മി എന്നിവരാണ് വനിതാ പ്രതിനിധികള്‍. ഷാനിമോള്‍ ഉസ്മാന്‍ മാത്രമായിരുന്നു നേരത്തെ സമിതിയിലെ ഏക വനിതാപ്രതിനിധി. മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ സമിതിയില്‍ നിന്നും ഒഴിവാക്കി. മുന്‍ കെപിസിസി പ്രസിഡന്റുമാരായ വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, എംഎം ഹസ്സന്‍ തുടങ്ങിയവരും സമിതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. അടുത്തിടെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചെറിയാന്‍ ഫിലിപ്പും രാഷ്ട്രീയകാര്യ സമിതിയിലുണ്ട്.

Leave a Reply