സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ കുട്ടികളെ ഇടിച്ചുതെറിപ്പിച്ചു; ‘കുഞ്ഞുമക്കൾക്ക് സുരക്ഷയേകാം’, ജാഗ്രതാ വിഡിയോയുമായി എംവിഡി

0

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർഥികൾ വാഹനാപകടത്തിൽ പെടുന്നത് പെരുകി വരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം പുറത്തുവിട്ട് എംവിഡി. കുഞ്ഞുമക്കൾക്ക് സുരക്ഷയേകാം എന്ന കുറിപ്പിനോപ്പം അപകടങ്ങളുടെ വിഡിയോയും ഉൾപ്പെടുത്തിയാണ് ഫെയ്‌സ്‌ബുക്ക് പോസ്റ്റ്. നിരവധി ചെറിയ കുട്ടികളാണ് വാഹനാപകത്തിൽ ഇരയാവുന്നത്. വിദ്യാർഥികളെ ചെറിയ ക്ലാസ് മുതൽ അധ്യാപകരും രക്ഷിതാക്കളും ക്രോസിംഗ് ഡ്രില്ല് പരിശീലിപ്പിക്കേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു. വാഹനത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉള്ള കാര്യങ്ങളും വാഹനത്തിൽ യാത്ര ചെയ്യുന്ന സമയത്ത് കയ്യും തലയും പുറത്തിടാതിരിക്കുന്നതും പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളുടെ ചുറ്റും കളിക്കാതിരിക്കുന്നതും റിവേഴ്സ് എടുക്കാൻ സാധ്യതയുള്ള വാഹനങ്ങളുടെ പുറകുവശത്തുകൂടി സഞ്ചരിക്കാതിരിക്കുന്നത് എല്ലാം അവരെ പരിശീലിപ്പിക്കേണ്ടതുണ്ടെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.

Leave a Reply