ഒരാഴ്‌ചയായി വലയിൽ കുരുങ്ങി; ഗുരുതരമായി പരിക്കേറ്റ മൂർഖനെ രക്ഷിച്ചു

0

തൃശൂർ: വരടിയത്ത് റോഡരികിലെ കാനയിൽ വലയിൽ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ മൂർഖൻ പാമ്പിനെ രക്ഷപ്പെടുത്തി. ഒരാഴ്‌ചയാണ് പാമ്പ് വലയിൽ കുടുങ്ങി കിടന്നത്. വഴിയാത്രക്കാരനാണ് ഇക്കാര്യം വനവകുപ്പിനെ അറിയിച്ചത്. തുടർന്ന് സർപ്പ വളണ്ടിയർമാരെത്തി പാമ്പിനെ തൃശൂരിലെ കൊക്കാലെ വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വലയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് പാമ്പിന്റെ എല്ലുകൾ പുറത്തേക്ക് വന്ന അവസ്ഥയിലായിരുന്നു. എക്‌സ്‌റേയിൽ എല്ലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തി. നിലവില്‍ അപകടനില തരണം ചെയ്തതായും മുറിവ് ഉണങ്ങാൻ ഒരു മാസത്തെ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. പാമ്പ് ഇപ്പോൾ വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here