മകരവിളക്ക്; തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

0

പത്തനംതിട്ട: ശബരിമലയിൽ മകര വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്പരാഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് എത്തും.

രാജ കുടുംബാംഗം മരിച്ചതിനാൽ വലിയ കോയിക്കൽ ക്ഷേത്രത്തിലും പന്തളം കൊട്ടാരത്തിലും ആചാരപരമായ ചടങ്ങുകൾ ഉണ്ടാകില്ല. രാജ പ്രതിനിധി ഘോഷയാത്രയെ അനുഗമിക്കുന്നതും ഇത്തവണയില്ല.മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. പുൽമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദർശനം സൗകര്യം ഒരുക്കിയിട്ടുള്ളത്. പുൽമേട്ടിലേക്ക് ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളുവെന്നു ജില്ലാ ഭരണ കൂടം അറിയിച്ചു. വള്ളക്കടവ് ചെക്ക് പോസ്റ്റ് വഴിയും ഇതേ സമയത്ത് മാത്രമേ കടത്തിവിടു.

LEAVE A REPLY

Please enter your comment!
Please enter your name here