തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പെയ്ത് മുന്‍മന്ത്രി ആന്റണി രാജു. തിരുവനന്തപുരത്ത് ഏറ്റവും സുഖകരമായത് ബസ് യാത്രയാണ്. ഓട്ടോറിക്ഷയേക്കാളും കാറിനേക്കാളും വിമാനത്തേക്കാളും ഏറ്റവും സുഖകരമായി ഇലക്ട്രിക് ബസില്‍ യാത്ര ചെയ്യാമെന്നും ആന്റണി രാജു പറഞ്ഞു.
എസ്എംവി സ്‌കൂളിലെ പൂര്‍വ അധ്യാപകരുടെ സംഗമത്തിലായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. ഇപ്പോള്‍ ബസ് യാത്രയാണ് തിരുവനന്തപുരം നഗരത്തില്‍ ഏറ്റവും സൗകര്യപ്രദമായിട്ടുള്ളതെന്നും ആന്റണി രാജു പറഞ്ഞു.
തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ ബസുകള്‍ ലാഭകരമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകള്‍ നഷ്ടമാണ്. തുച്ഛമായ ലാഭമാണുള്ളതെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.