ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിനത്തിലേക്ക്; ഇന്നു മുതല്‍ അസമില്‍; 17 ജില്ലകളില്‍ പര്യടനം

0

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അഞ്ചാം ദിവസത്തിലേക്ക് കടന്നു. നാഗാലാന്‍ഡ് പര്യടനം പൂര്‍ത്തിയാക്കി യാത്ര ഇന്ന് അസമിലേക്ക് കടക്കും. എട്ടു ദിവസമാണ് യാത്ര അസമില്‍ പര്യടനം നടത്തുന്നത്.

അതിര്‍ത്തി ഗ്രാമമായ തുളിയില്‍ നിന്നാണ് ഇന്ന് യാത്ര ആരംഭിക്കുന്നത്. അസമില്‍ 833 കിലോമീറ്റര്‍ സഞ്ചരിക്കുന്ന യാത്ര 17 ജില്ലകളില്‍ കൂടി കടന്നുപോകും. പര്യടനത്തിനിടെ സംസ്ഥാനത്തെ വിവിധ ഗോത്ര വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.


യാത്ര തടസപ്പെടുത്താന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ഗാന്ധി ഇന്നലെ പൊതുയോഗങ്ങളില്‍ സംസാരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here