ബീച്ച് ജനറല്‍ ആശുപത്രിയിലെ എക്‌സറേ യൂണിറ്റ് വീണ്ടും പണിമുടക്കി; വലയുന്നത് സാധാരണക്കാര്‍

0

കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലെ എക്‌സ്‌റേ യൂണിറ്റ് വീണ്ടും പണിമുടക്കി. ഫിലിം തീര്‍ന്നതോടെ നിരവധി രോഗികളാണ് ദുരിതത്തിലായത്. റീഡര്‍ തകരാറിലായതോടെ കഴിഞ്ഞ ദിവസവും എക്‌സ്‌റേ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല.

സാധാരണക്കാരില്‍ സാധാരണക്കാരായ രോഗികളുടെ ആശ്രയകേന്ദ്രമാണ് കോഴിക്കോട് ബീച്ച് ആശുപത്രി. യാത്രാക്കൂലി മാത്രം കൈയില്‍ കരുതി ആശുപത്രിയില്‍ എത്തിയവരാണ് ദുരിതത്തിലായത്. എക്‌സറേ പുറത്തു നിന്ന് എടുക്കണമെന്ന് അറിഞ്ഞതോടെ പലരും തിരിച്ചു പോയി. എന്നാല്‍ ചിലര്‍ രോഷാകുലരായി.

Leave a Reply