എറണാകുളം ലോ കോളജിൽ മോദിക്കെതിരെ ബാനർ; പൊലീസ് അഴിച്ചുനീക്കി, കെഎസ്‌യു പ്രവർത്തകർ കസ്റ്റഡിയിൽ

0

കൊച്ചി: എറണാകുളം ലോ കോളജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കെഎസ്‌യു സ്ഥാപിച്ച ബോർഡ് പൊലീസ് നീക്കി. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്യാമ്പസിൽ ബോർഡ് സ്ഥാപിച്ചതിനെതിരെ ബിജെപി പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

മോദി ഗോ ബാക്ക് എന്നെഴുതിയ ബോർഡ് ഇന്ന് ഉച്ചയോടെയാണ് കെഎസ്‌യു ക്യാമ്പസിനുള്ളിൽ സ്ഥാപിച്ചത്. ബോർഡ് അഴിച്ചുമാറ്റാൻ പൊലീസിനോട് വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. പിന്നീട് പൊലീസ് തന്നെ ബോർഡ് നീക്കുകയായിരുന്നു.

തുടർന്ന് കൂടുതല്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസിലേക്കെത്തി തമ്പടിക്കുകയുംസേവ് ലക്ഷദ്വീപ്, സേവ് മണിപ്പൂര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പുറത്ത് ബിജെപി പ്രവർത്തകരും പ്രതിഷേധിച്ച് എത്തിയിരുന്നു. കൂടുതൽ സംഘർഷാവസ്ഥ ഒഴിവാക്കാൻ ക്യാമ്പസിനുള്ളില്‍ നിന്ന് വിദ്യാര്‍ഥികളെ പൊലീസ് ഒഴിപ്പിച്ചു.

Leave a Reply