അയോധ്യ രാമക്ഷേത്ര ചടങ്ങ്; തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ക്ഷണം

0

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കുടുംബത്തിനും ക്ഷണം. അയോധ്യയിലെ രാമക്ഷേത്രം പിന്നീട് സന്ദർശിക്കുമെന്ന് സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ നേതാക്കൾക്ക് ഉറപ്പുനൽകി. 22-നാണ് അയോധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാചടങ്ങ്.

ആർ.എസ്.എസ്., വി.എച്ച്.പി. നേതാക്കൾ ഔദ്യോഗിക വസതിയിലെത്തിയാണ് സ്റ്റാലിനെയും കുടുംബത്തെയും ക്ഷണിച്ചത്. ഇത് ബി.ജെ.പി. രാഷ്ട്രീയപരിപാടിയായി മാറ്റിയെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here