അച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

0

മലപ്പുറം: വണ്ടൂര്‍ തിരുവാലി നടുവത്ത് അച്ഛനെ മകന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കേസ്. നടുവത്ത് പൊട്ടിപ്പാറയില്‍ താമസിക്കുന്ന നെല്ലേങ്ങര വാസുദേവനെ (65) മകന്‍ സുദേവ് കാറിലെത്തി ഇടിച്ചിട്ടുവെന്നാണ് കേസ്. വധശ്രമത്തിന് കേസെടുത്ത പൊലീസ് ഇയാളെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് നടുവത്ത് പുന്നപ്പാല സഹകരണബാങ്കിന് മുന്‍വശത്തുവച്ചാണ് സംഭവം നടന്നത്. കുടുംബവഴക്കാണ് കാരണമായി പറയുന്നത്. വാസുദേവന്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കാര്‍ ഇടിച്ചത്.

നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സുദേവ് റോഡരികില്‍ കാറുപേക്ഷിച്ച് രക്ഷപ്പെട്ടു. വാസുദേവന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു.

Leave a Reply