കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി ചത്തു; ആകെ ചത്ത ചീറ്റകൾ പത്തായി

0

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിൽ ഒരു ചീറ്റ കൂടി ചത്തു. ഇതോടെ ആകെ ചത്ത ചീറ്റകളുടെ എണ്ണം പത്തായി. 2022ലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും 20 ചീറ്റകളെ എത്തിച്ചത്. നമീബിയയിൽ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ഇന്ന് ചത്തത്. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ അറിയാൻ കഴിയൂ എന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.


ഇന്ന് ഉച്ചകഴിഞ്ഞ് 3.17 ഓടെയാണ് ചീറ്റ ചത്തതെന്ന് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ അറിയിച്ചു. രാവിലെ ചീറ്റയെ അവശനായി കണ്ടെത്തി. സിപിആറിനോട് പ്രതികരിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here