കൊടിയത്തൂർ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡിലെ പുതിയനിടത്ത് സെപ്റ്റംബർ 19ന് വൈകിട്ട് 7 മണിയോടെ മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തി യന്ത്രത്തിന് ഇൻഷുറൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് മുക്കം പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും മണ്ണുമാന്തി യന്ത്രം കടത്തി പകരം ഇൻഷുറൻസ് രേഖകൾ ഉള്ള മറ്റൊരെണ്ണം എത്തിച്ചത്. ഇതിന് എസ്ഐ ഒത്താശ ചെയ്തുനൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ ഉൾപ്പടെ 6 പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ തോട്ടുമുക്കം സ്വദേശി സുധീഷാണ് മരിച്ചത്.