ബന്ധുവിനെ ഉപദ്രവിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതിയെ ഒറ്റയ്ക്ക് പിന്തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ; പിന്നാലെ സംഘാംഗങ്ങളെയും പിടികൂടി

0


കൊച്ചി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടയിൽ. വടക്കേക്കര കുട്ടുകാട് പുളിക്കൽ വീട്ടിൽ ചാൾസ് (32), പുളിക്കൽ വീട്ടിൽ കൈറ്റപ്പൻ (ക്ലമന്റ് 60), വടക്കും പുറം മേപ്പറമ്പിൽ അർഷാദ് (ആഷിക് 24) എന്നിവരാണ് വടക്കേക്കര പോലീസിന്റെ പിടിയിലായത്. ഇവരുടെ ബന്ധുവിനെ ഉപദ്രവിച്ചതിന്റെ വൈരാഗ്യത്തിൽ കൂട്ടുകാടുള്ള യുവാവിനെയാണ് ഇവർ വധിക്കാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

ഒന്നാം പ്രതിയായ ചാൾസ് കാറിൽ സഞ്ചരിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് വടക്കേക്കര പോലിസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ലിജോ ഫിലിപ്പ് കിലോമീറ്ററുകളോളം തനിയെ പിൻതുടർന്ന് തൈക്കൂടം പാലത്തിന് സമീപം വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റുള്ളവരും അറസ്റ്റിലായി. മറ്റ് പ്രതികളായ മിനൽ, ഗോപകുമാർ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. അന്വേഷണ സംഘത്തിൽ വടക്കേക്കര പോലിസ് ഇൻസ്‍പെക്ടർ വി.സി.സൂരജ് എസ്.ഐ അഭിലാഷ് സീനിയര്‍ സിവിൽ പൊലീസ് ഓഫീസര്‍ ലിജോ ഫിലിപ്പ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here