ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ 11 മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബൈക്കിലെത്തിയ സംഘമാണ് സഹോദരിയുടെ മടിയില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
സഹോദരിക്കൊപ്പം വീടിന് സമീപത്തിരുന്നു കളിക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്ഥലത്തെ സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.