ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് മാർച്ച്; പൊലീസിനു നേരെ കല്ലും വടിയും എറിഞ്ഞ് പ്രവർത്തകർ, ലാത്തിവീശി പൊലീസ്

0

ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. പൊലീസിനു നേരെ പ്രവർത്തകർ കല്ലും വടിയും എറിഞ്ഞു. ഇതോടെ പൊലീസ് ലാത്തിവീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിതാ ബാബുവിനുൾപ്പെടെ പരുക്കേറ്റു എന്ന് പ്രവർത്തകർ ആരോപിക്കുന്നു.

പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകർ പൊലീസിനു നേർക്ക് കല്ലും വടിയും എറിഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് തകർക്കുകയും ചെയ്തു. ഇതോടെ പൊലീസ് ലാത്തി വീശി. ഇതിനിടെ മതിൽ ചാടിയ നാല് വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഇല്ലായിരുന്നു എന്നും വനിതാ പ്രവർത്തകരെയടക്കം ലാത്തി കൊണ്ട് മർദ്ദിച്ചത് പുരുഷ പൊലീസായിരുന്നു എന്നും പ്രവർത്തകർ പറഞ്ഞു.

ലാത്തിയടിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മേഘാ രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് ഗംഗാശങ്കർ, ജില്ലാ പ്രസിഡണ്ട് എംപി പ്രവീണ് എന്നിവർക്ക് തലയ്ക്ക് പരുക്കേറ്റു. ആകെ ഏഴ് പേർക്കാണ് പരുക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here