സൗദിയിലേക്ക് പോകേണ്ട 30 ഓളം യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു

0

തിരുവനന്തപുരം വിമാനത്താവളത്തിൽ സൗദിയിലേക്ക് പോകേണ്ട 30 ഓളം യാത്രക്കാർ ദുരിതത്തിൽ. യാത്ര ചെയ്യാനുള്ള സൗകര്യം നഷ്ടപ്പെട്ടതോടെയാണ് യാത്രികർ എയർപോർട്ടിൽ കുടുങ്ങിയത്. ഇന്ന് രാവിലെ 10:20 നുള്ള ശ്രീലങ്കൻ എയർലൈൻസിൽ പോകേണ്ടവരാണ് കുടുങ്ങി കിടക്കുന്നത്. ( 30 travelers bound to saudi trapped in thiruvananthapuram airport )


ഇന്നലെ സൗദിയിലേക്ക് പോകാനിരുന്ന വിമാനത്തിൽ പോകേണ്ടിയിരുന്നവരാണ്. എന്നാൽ വിമാനം റദ്ദായതോടെ യാത്ര മുടങ്ങുകയായിരുന്നു. അതിന് പകരം സൗകര്യമെന്ന രീതിയിൽ ഇന്നത്തെ ടിക്കറ്റ് നൽകിയെങ്കിലും ചെറിയ വിമാനമായതിനാൽ കൊണ്ടുപോകാൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

നാളെ യാത്രാ സൗകര്യം ചെയ്തു തരാമെന്ന് ഉറപ്പു നൽകിയെങ്കിലും പ്രതീക്ഷയില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

Leave a Reply